Posts

Showing posts from November, 2017

ഭഗവത്ഗീതാ സന്ദേശങ്ങൾ

Image
BHAGAVAD GITA SANDESHANGAL 1.ഒന്നിനയും ഭയക്കാതിരിക്കുക മനുഷ്യരുടെ ഏറ്റവും വലിയ ഭയം എന്താണെന്ന് അന്വേഷിച്ചാല്‍ ‘മരണം’ എന്ന ഉത്തരത്തില്‍ ആയിരിക്കും നമ്മള്‍ എത്തിനില്‍ക്കുക. ഗീതയില്‍ ശ്രീ കൃഷ്‌ണന്‍ തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട് മരണത്തെ പോലും ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. നശ്വരമായ ഒന്നിനു മാത്രമാണ് മരണം സംഭവിക്കുന്നത്. എന്നാല്‍, അനശ്വരമായതിന് മരണമില്ല. ഒരു സാധാരണ മനുഷ്യനോ പട്ടാളക്കാരനോ നേതാവോ ഒരിക്കല്‍ പോലും തങ്ങളുടെ സമ്പത്തിനെക്കുറിച്ചോ പദവിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഭയക്കുന്നില്ല. ബന്ധങ്ങളും സമ്പത്തും തുടങ്ങി ലോകത്തില്‍ നിന്നുള്ള എല്ലാം നശ്വരമാണ്. ഭയമില്ലെങ്കില്‍ ജീവിതം സാധാരണയേക്കാള്‍ കൂടുതല്‍ സുന്ദരമാകും. 2. ഒന്നിനെയും സംശയിക്കാതിരിക്കുക ഈ പ്രപഞ്ചത്തില്‍ ജീവിക്കുമ്പോള്‍ മനുഷ്യന്റെ സമാധാനവും സന്തോഷവും കളയുന്ന പ്രധാനപ്പെട്ട ഒന്നാണ് അകാരണമായ സംശയിക്കല്‍ എന്നത്. സംശയാലുവായ മനുഷ്യന് ഈ ലോകത്തിലോ വരും ജന്മത്തിലോ സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയില്ല. അതേസമയം, അവനെത്തന്നെ കണ്ടെത്താനുള്ള ജിജ്ഞാസയെ സംശയമായി തെറ്റിദ്ധരിക്കരുത്. തത്വച...

അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ എന്താണീ നാലു നാമങ്ങളുടെ അർത്ഥവ്യാപ്തി

AMME NARAYANA DEVI NARAYANA LAKSHMI NARAYANA BADRE NARAYANA MENANING എന്ന് ഒരിക്കലെങ്കിലും ജപിക്കാത്ത ഹൈന്ദവർ ഉണ്ടാകാൻ ഇടയില്ല . ബാല്യം മുതൽ നാമേറ്റവും കൂടുതൽ ചൊല്ലുന്ന  നാമവും ഇപ്പോൾ  ജപിക്കുന്ന  നാമവും ഇതു തന്നെയാകും. പക്ഷെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്താണീ നാലു നാമങ്ങളുടെ അർത്ഥവ്യാപ്തി സാമാന്യരെന്ന് നാം  വിശേഷിപ്പിക്കുന്ന നമ്മുടെ പൂർവികരായ മാതാപിതൃക്കളും  ഗുരുക്കന്മാരും  അറിഞ്ഞോ അറിയാതെയോ നമ്മളെ പഠിപ്പിച്ചു തന്ന ഈ നാമങ്ങളിൽ പോലും ഉപനിഷത് തത്ത്വങ്ങളെ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് വാസ്തവം. ഒരുപക്ഷെ അത് മനസ്സിലാക്കാൻ പറ്റാതെ പോയതാകും ഇന്നത്തെ നമ്മുടെ തലമുറയുടെ ഏറ്റവും വലിയ പോരായ്മ. "അമ്മേ നാരായണ" എന്ന നാമത്തെ നോക്കിയാൽ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ്. ഒരു സ്ത്രീ അമ്മയെന്നു വിളിക്കപ്പെടുന്നത് അവൾ മറ്റൊരു ജന്മത്തിന് തെയ്യാറെടുത്തു പരിപൂര്ണ ഗര്ഭവതിയായിരിക്കുമ്പോഴാണ്. സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെ ധരിച്ചിരിക്കുന്നത്. പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായ ...

മരണ വീട്ടിൽ പോയാൽ കുളിച്ചിട്ടു കയറണ മെന്ന് പറയുന്നതിന്റെ ശാസ്ത്രീയത എന്താണ്

what is the scientific belief that bath after gone to death home മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ ( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് ( ഓറ സ്കാനർ, ലേയ്ച്ചർ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന് പറയുന്നത്. കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും . നേരെ മറിച്ച് സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്) അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽഅവിടത്തെ നെഗറ്റീവും ഇല്ലാതാകും. വാസ്തു ശാസ്ത്രത്തിൽ പറയുന്നു, കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ 7 പ്രാവശ്യം നവധാന്യങ്ങൾ മുളപ്പിച്ചാൽ ആ ദോഷം പോകുമെന്ന്. എന്തായാലും 30% എനർജിയുള്ള പറമ്പിൽ നവധാന്യങ്ങൾ മുളപ്പിച്ചതിനുശേഷം 70% എനർജി വന്നതായി അറിയാവുന്നതാണ്. വാസ്തവത്തിൽ നമ്മുടെ ഋഷിമാരും പൂർവ്വികരും പറഞ്ഞു വച്ച കാര്യങ്ങളുടെ മഹത്വമറി ഞ്ഞാൽ നാം അറിയാതേ തന്നെ അവരേ കൈക്കൂപ്പിപ്പോകും!! നമ്മളോ??? അടുത്ത ത...

ആചാരാനുഷ്ടാനങ്ങളിലെ വൈവിദ്ധ്യം || Defferent Hindu Ceremany

ആചാരാനുഷ്ടാനങ്ങളിലെ വൈവിദ്ധ്യം: നിങ്ങൾക്കറിയാമോ, തിരുവല്ലക്കു സമീപമുള്ള തിരു-ആലംതുരുത്തി ഭഗവതി ദേവിയുടെ ഉത്സവത്തിന് ആനയും, വെടിക്കെട്ടും നിഷിദ്ധമാണ് എന്തുകൊണ്ടെന്നാൽ ഇവിടെയുള്ള ഭഗവതി പ്രതിഷ്ഠ ബാലികാ രൂപമാണ്. കൊച്ചു കുഞ്ഞായതുകൊണ്ട് ആനയും, വെടിക്കെട്ടും ഭഗവതിക്ക് ഭയാനകമാണു പോലും!. നന്ദഗോപരുടെയും ദേവകിയുടേയും മകളായി അവതാരമെടുത്ത മഹാമായാദേവിയെ, കംസൻ കൊല്ലാനായി പാറയിൽ അടിക്കാൻ കാലിൽ പിടിച്ചുയർത്തിയതും, കംസന്റെ കയ്യിൽ നിന്നും തെന്നിമാറിയ ദേവി ആകാശത്തേക്കുയർന്ന്, കംസനെ താക്കീതു ചെയ്തു അപ്രത്യക്ഷമായതും പുരാണപ്രസിദ്ധമാണല്ലോ, ആ നന്ദനന്ദിനി സങ്കൽപ്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. ആനയെയല്ല, അണ്ഡകടാഹങ്ങളെ മുഴുവൻ ഉന്മേഷ നിമേഷങ്ങളെകൊണ്ട് സൃഷ്ടിച്ച്, പാലിച്ച്, സംഹരിക്കുന്ന ജഗദീശ്വരിയാണ് ആനയെയും വെടി ശബ്ദത്തേയും ഭയമുള്ള ബാലികാ രൂപത്തിൽ ആരാധിക്കപ്പെടുന്നത്. അത് തന്നെയാണ് ആ ക്ഷേത്രസങ്കൽപ്പത്തിന്റെ പ്രത്യേകതയും. സാധാരണ മനുഷ്യരെ ഉദ്ധരിക്കുന്നതിനായി ഗുണരഹിതനായ പരമാത്മാവ്, വിവിധ നാമ-രൂപങ്ങളോടുകൂടിയ അർച്ചനാവതാരമൂർത്തികളായി ക്ഷേത്രത്തിൽ നിലകൊള്ളുന്നു. അവിടെ ദേവതയ്ക്ക് മാനുഷികഗുണങ്ങളായ, ഇഷ്ടാനിഷ്ടങ്ങളും, സുഖ-ദുഃഖങ്...