Posts

Showing posts from October, 2017

ഞാന്‍ ഹിന്ദുവായിരിക്കാന്‍ ആഗ്രഹിക്കുന്നതിന്‍റെ കാരണങ്ങള്‍ || Advantages of hindu faiths || Hindhava faith advantages

ഞാന്‍ ഹിന്ദുവായിരിക്കാന്‍ ആഗ്രഹിക്കുന്നതിന്‍റെ കാരണങ്ങള്‍ 1. ദൈവമില്ലെന്നു പറഞ്ഞാലും കുറ്റവാളിയാക്കാത്ത മതം. 2.ഇന്ന ദിവസം, സമയം അല്ലെങ്കില്‍ ദിവസവും ക്ഷേത്രദര്‍ശനം നടത്തിയിരിക്കണം എന്ന് നിര്‍ബന്ധിക്കാത്ത മതം. 3. കാശി രാമേശ്വരങ്ങളില്‍ ദര്‍ശനം നടത്തണം എന്ന് കല്‍പ്പന പുറപ്പെടുവിക്കാത്ത മതം. 4. മതഗ്രന്ധങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത മതം. 5. മതചിഹ്നങ്ങള്‍ അണിയണം എന്ന് നിഷ്കര്‍ഷിക്കാത്ത മതം. 6. അഖിലലോക ഹിന്ദു നിയന്ത്രണത്തിനായി മതനേതാവെന്ന് ആരും ഇല്ലാത്ത മതം. 7. തെറ്റു ചെയ്തത് സന്യാസിയാണെങ്കിലും തുറന്നെതിര്‍ക്കാനുള്ള ആര്‍ജ്ജവമുണ്ട് ഹിന്ദുമതത്തിന്. 8. പ്രകൃതിജന്യമായവയ്ക്ക് ജനിമൃതികളില്ല #. മരവും ഈശ്വരന്‍ #. കല്ലും ഈശ്വരന്‍ #. ജലവും ഈശ്വരന്‍ (ഗംഗ) #. കാറ്റും ഈശ്വരന്‍ #. കുരങ്ങും നായും പന്നിയും (ഹനുമാന്‍, ഭൈരവന്‍, വരാഹം) ഈശ്വരന്‍ 9. നീയും ഞാനും ഈശ്വരന്‍ കാണുന്നതിലെല്ലാം പരബ്രഹ്മം 10. എണ്ണിയാലൊടുങ്ങാത്ത വേദേതിഹാസപുരാണങ്ങള്‍ നല്‍കിയ മതം # കാമമോഹങ്ങളിലുള്ള ആസക്തിയില്‍ നിന്നുള്ള മുക്തി പ്രദിപാദിക്കുന്നത് - രാമായണം # ഭൂസ്വത്തിലുള്ള ആസക്തിയില്‍ നിന്നുള്ള മു...

അഥവാ ഭാരതം ഒരു പഠനം || every indian must read || history of india

ഹിന്ദുസ്ഥാൻ...... അഥവാ ഭാരതം ഒരു പഠനം. BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു.സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ"ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ്  ഹിന്ദുസ്ഥാനം എന്ന് പറയുന്നത്.വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.ഗംഗ യമുന എന്നീ രണ്ടു ഉത്തര...

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താ കുഴപ്പം? || why wommen banned in sabari mala

Image
Why women banned in the sabarimala || Women not aloud in sabarimala sabarimala കുറച്ച് ദിവസമായി എല്ലായിടത്തും ചർച്ചകൾ പൊടി പൊടിക്കുകയാണ്. അത് ഞങ്ങളുടെ ആചാരമാണ് ആചാരമാണ് എന്ന് മാത്രം പറയുന്നു ചിലർ. എന്താണ് ആ  ആചാരം എന്ന് ചോദിച്ചാൽ അവർ വ്യക്തമായ മറുപടി പറയാതെ മറ്റു മതങ്ങളുടെ കാര്യത്തിലേക്കോ രാഷ്ട്രീയത്തിലേക്കോ വിഷയം മാറ്റും. ഒരു പക്ഷേ ഈ വലിയ വായിൽ വർത്തമാനം പറയുന്നവർക്കും കാര്യങ്ങൾ അറിയാത്തതു കൊണ്ടാകാം. വിശ്വാസങ്ങളാകുന്ന വലിയ ഭാണ്ഡം ചുവന്നു നടക്കും, ആ ഭാണ്ഡത്തിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ചോദിച്ചവനെ അസഭ്യം പറയുകയും, ഒരിക്കൽ പോലും ആ ചോദ്യം തന്നോടു തന്നെ ചോദിച്ചു കൊണ്ട് കയ്യിലുള്ള ആ ഭാണ്ഡക്കെട്ട് ഒന്നു തുറന്നു നോക്കാൻ പോലും തയ്യാറാവാത്ത ചില ആളുകളാണ് എല്ലാ മതങ്ങളുടേയും ശാപം. കസ്തൂരി മാൻ സുഗന്ധം തേടി നടക്കുന്നത് പോലെ പൊരുളെന്താണെന്നറിയാതെ ഓരോന്ന് ചെയ്യുമ്പോഴാണ് ആചാരം അനാചാരവും, വിശ്വാസം അന്ധ വിശ്വാസവും ആയി മാറുന്നത്. ആ കൂട്ടത്തിൽ പെടാൻ ആഗ്രഹമില്ലാത്തതു കൊണ്ട് നേരത്തെ പറഞ്ഞ വിശ്വാസ ഭാണ്ഡം ഒന്ന് തുറന്നു നോക്കട്ടെ... സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല ശബരിമ...

നാറാണത്തു ഭ്രാന്തൻറെ ചരിത്രം || history of naranath pranthan || ഐതീഹ്യ മുറങ്ങുന്ന രായിരനെല്ലൂർ മല || history of rayinellur hill

Image
naranathu branthan yentha trivandrum ഇത് രായിരനെല്ലൂർ മല ഐതീഹ്യത്തിന്നുമപ്പുറം മനുഷ്യൻറെ പ്രവർത്തികളുടെ അർത്ഥമില്ലായ്മയെ ചിന്തോദീപ്തമാക്കിയ പറയിപെറ്റ പന്തിരു കുലത്തിലെ മഹാനായ ഭ്രാന്തൻറെ വിളനിലം. മനോഹരമായ കുന്നിന്മുകളും പ്രതിഷ്ടയില്ലാത്ത ക്ഷേത്രവും ഭ്രാന്തൻറെ ഭീമാകാരമായ പ്രതിമയും താഴ്വാരത്തിലെ മനോഹര കാഴ്ചകളും ഇവിടെ  ചരിത്രാന്വേഷണ സഞ്ചാരികൾക്കൊരു മുതൽ കൂട്ടാവും രായിര നെല്ലൂർ മലക്ക് മുകളിലേക്ക് താഴ്വാരത്തിൽ നിന്നും പാറക്കല്ലുകൾ ഉരുട്ടികയറ്റി താഴേക്കു തള്ളിയിട്ട് പൊട്ടിചിരിക്കലായിരുന്നു വെത്രേ ഭ്രാന്തൻറെ ഒരു വിനോദം ഒരിക്കലൊരുതുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷമാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം ക്ഷേത്രത്തിന്നടുത്തുള്ള കാഞ്ഞിരമരത്തിൽ ഭ്രാന്തനെ തളച്ച ചങ്ങല കണ്ണികൾ ഇന്നുമുണ്ട് രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ (കൈപ്പുറം) ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്...

നിവേദ്യം: ദൈവം നമ്മുടെ നിവേദ്യം ഭക്ഷിക്കുമോ || what happen to nivethyam we served || will god eat nivethyam??

ദൈവത്തിന് നാം നൽകുന്ന നിവേദ്യങ്ങളെക്കുറിച്ച് ഏറ്റവും നല്ല വിശദീകരണം ഇതാ... ദൈവം വന്ന് നമ്മൾ നൽകുന്ന നിവേദ്യങ്ങൾ കഴിക്കുമോ? നമുക്ക് മുതിർന്നവരിൽ നിന്ന് വിശദീകരണം ...

വന്ന വഴി മറക്കരുത് || എങ്ങനെ തുടങ്ങണം ഭഗവാൻ കൃഷ്ണൻ

Image
വന്ന വഴി മറക്കരുതേ നമ്മൾ കഴിവുകളുടേയും ദാനങ്ങളുടേയും പേരില്‍ അഹങ്കരിക്കുമ്പോൾ വന്നവഴി മറക്കുകയാണ്. നമുക്ക് എല്ലാ  കഴിവുകളും നല്കുന്നതും നിയന്ത്രിക്കുന്നതും ഭഗവാനാണ്. ജോലി, സമ്പത്ത്,  ഉയര്‍ന്ന പദവി, മക്കൾ ബന്ധുക്കൾ അങ്ങനെ  എല്ലാമെല്ലാം ഭഗവാന്റെ കാരുണ്യമാണ്. ഒരുവന്‍  ലോകം മുഴുവനും നേടിയാലും അവന്‍റെ  ആത്മാവു നഷ്ട്ടപെട്ടാല്‍ എന്തു  പ്രയോജനം?  അമിതമായി എന്തിൽ  താല്പര്യം കാണിച്ചാലും ആ വ്യക്തി ഭഗവാനെ മറക്കുന്നു. അവന്‍റെ താല്പര്യം എന്തിലാണോ അവിടെയാകും അവന്‍റെ മനസ്സും ശ്രദ്ധയും. ജോലി, ശമ്പളം, കാര്‍, വലിയ വീട്, ഇങ്ങിനെ ഓരോന്നു നേടുമ്പോൾ വന്ന വഴി മറക്കുന്നു.  മക്കളാണ്  ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം. ശരി തന്നെ. പക്ഷേ അവർ നമ്മുടേത് എന്ന് ഒരിക്കലും ഒരു പരിധി വിട്ട് ചിന്തിക്കരുത്. "മക്കളെ  കണ്ടും  മാമ്പൂ കണ്ടും കൊതിക്കരുത്‌" എന്നാണല്ലോ. ഒരു മഴക്കാറു വന്നാൽ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളേപ്പോലെത്തന്നെ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ അവർക്ക് അനിഷ്ടമായാൽ  മക്കളും വിട്ടുപോകുന്നു. ഈ ലോകത്തിലേക്ക് വരാൻ കാരണമായ പെറ്റമ്മയെപ്പോലും സ്വന്...

ദീപാവലി എന്ത് എങ്ങനെ || What is Diwali || Deepavali

Image
ദീപാവലിയുടെ  പ്രപഞ്ചസത്യം *കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ്‌ ദീപാവലിയായി കണക്കാക്കുന്നത്‌.* അതായത്‌ കറുത്തവാവിന്‌ തലേന്നാള്‍. *ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്‌, രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്‌.* വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്‌. വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ്‌ അയോധ്യയിലെത്തുന്നത്‌. *പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു.* പുഷ്‌പകവിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍. *അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ്‌ സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്‌. ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ്‌ ദീപാവലി.* കൂ...