നാറാണത്തു ഭ്രാന്തൻറെ ചരിത്രം || history of naranath pranthan || ഐതീഹ്യ മുറങ്ങുന്ന രായിരനെല്ലൂർ മല || history of rayinellur hill



naranathu branthan yentha trivandrum
ഇത് രായിരനെല്ലൂർ മല ഐതീഹ്യത്തിന്നുമപ്പുറം മനുഷ്യൻറെ പ്രവർത്തികളുടെ അർത്ഥമില്ലായ്മയെ ചിന്തോദീപ്തമാക്കിയ പറയിപെറ്റ പന്തിരു കുലത്തിലെ മഹാനായ ഭ്രാന്തൻറെ വിളനിലം. മനോഹരമായ കുന്നിന്മുകളും പ്രതിഷ്ടയില്ലാത്ത ക്ഷേത്രവും ഭ്രാന്തൻറെ ഭീമാകാരമായ പ്രതിമയും താഴ്വാരത്തിലെ മനോഹര കാഴ്ചകളും ഇവിടെ  ചരിത്രാന്വേഷണ സഞ്ചാരികൾക്കൊരു മുതൽ കൂട്ടാവും
രായിര നെല്ലൂർ മലക്ക് മുകളിലേക്ക് താഴ്വാരത്തിൽ നിന്നും പാറക്കല്ലുകൾ ഉരുട്ടികയറ്റി താഴേക്കു തള്ളിയിട്ട് പൊട്ടിചിരിക്കലായിരുന്നു വെത്രേ ഭ്രാന്തൻറെ ഒരു വിനോദം ഒരിക്കലൊരുതുലാമാസം ഒന്നാം തീയതിയാണ് ഭ്രാന്തന് വനദുർഗ്ഗയായ ദേവി പ്രത്യക്ഷമാകുന്നത്. ഭ്രാന്തനെ കണ്ട് ദേവി ഓടിമറഞ്ഞു എന്നും ഒരു കല്ലിൽ കാലടിപ്പാടു പതിഞ്ഞു എന്നും കഥ. ആ കാലടിപ്പാടുകൾ ഇന്നും അവിടെ കാണാം. പ്രതിഷ്ഠയൊന്നുമില്ലാത്ത ആ ക്ഷേത്രത്തിൽ ആ കാലടിപാടുകളിലാണ് പൂജ. ആറാമത്തെ കാലടിപ്പാടിലൂറുന്ന ജലമാണ് തീർത്ഥം ക്ഷേത്രത്തിന്നടുത്തുള്ള കാഞ്ഞിരമരത്തിൽ ഭ്രാന്തനെ തളച്ച ചങ്ങല കണ്ണികൾ ഇന്നുമുണ്ട് രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ (കൈപ്പുറം) ഭ്രാന്തൻ തപസ്സിരുന്ന പാറക്കുന്ന് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ വാസ്തുവിദ്യാവിസ്മയം ആണ്. അതിനടുത്ത് 3 ഗുഹാക്ഷേത്രങ്ങൾ. ഭ്രാന്തന്റെ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതത്രെ. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തൻ പ്രതിഷ്ഠിച്ച അമ്പലവും ചങ്ങൽക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തു കൊപ്പം / വളാഞ്ചേരി റോഡിൽ നാലുകിലോമിറ്റർ സഞ്ചരിച്ചാൽ ഒന്നാന്തി പടി എന്ന സ്ഥലത്ത് നിന്നും (വളാഞ്ചേരി വഴി വരുന്നവർക്ക് വളാഞ്ചേരി യിൽ നിന്നും പട്ടാമ്പി റോഡിൽ 8 km യാത്ര ചെയ്‌താൽ ഇവിടെ ഏത്തിചേരാം ) ഈ കുന്നിന്ന് മുകളിലെക്കെത്തിചേരാം എല്ലാവർഷവും തുലാം ഒന്നിന്നാണ് ഇവിടുത്തെ മലകയറൽ ഉത്സവം

Comments

Popular posts from this blog

അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ എന്താണീ നാലു നാമങ്ങളുടെ അർത്ഥവ്യാപ്തി

ദീപാവലി എന്ത് എങ്ങനെ || What is Diwali || Deepavali

വന്ന വഴി മറക്കരുത് || എങ്ങനെ തുടങ്ങണം ഭഗവാൻ കൃഷ്ണൻ